സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ യു ഡി എഫിന് പരാജയ ഭീതിയുണ്ടായിരുന്നില്ലെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഉമാ തോമസിനും അഭിനന്ദനമെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിജയം തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.